മനോഹരമായ ഒരു സിനിമയായിരുന്നു, എന്നിട്ടും എന്തുകൊണ്ട് ട്രാൻസ് പരാജയപ്പെട്ടു? അതിനുള്ള ഉത്തരം ഫഹദിന്റെ കയ്യിലുണ്ട്

അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് നായകനായ സിനിമയാണ് ട്രാൻസ്. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സിനിമ പക്ഷെ ഒരു കൂട്ടം പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോഴുമുണ്ട്. എന്തുകൊണ്ട് ട്രാൻസ് പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഫഹദ് പറയുന്ന മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രമുഖ തമിഴ് മാധ്യമത്തിന് അനൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യകതമാക്കിയത്.

ഫഹദ് പറഞ്ഞത്

ALSO READ: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

കേരളത്തിൽ മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ, കൈകാര്യം ചെയ്യുന്നതിൽ എനിക്ക് പരിമിതികളുണ്ട്. ആളുകൾക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറയേണ്ട എന്ന് തോന്നുന്നു. അവർക്ക് അതൊരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നിരിക്കണം.

ALSO READ: ‘ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ ഓടുകയാണ്, എത്ര പെട്ടെന്നാണ് ജീവിതം മാറിയത്, നമ്മളിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ് പക്ഷെ’: സൗഭാഗ്യ

സിനിമ പ്രേക്ഷകർക്ക് ഒരു ബോധവത്കരണം കൂടിയാണ് നടത്തിയത്. പക്ഷെ സിനിമയുടെ ഒരു പോയിന്റിൽ എന്റർടെയ്ൻമെന്റ് ഫാക്ടർ ഞങ്ങൾ ഒഴിവാക്കി. അതാണ് ട്രാൻസ് പരാജയപ്പെടാൻ കാരണമായത്. സിനിമയുടെ സെക്കൻഡ് ഹാഫിൽ വ്യത്യാസം വരുത്തിയാൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. പക്ഷെ മതവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News