സൂപ്പർസ്റ്റാറിനും ബിഗ്ബിക്കും നടുവിൽ ഫഫാ; ചിത്രം വൈറൽ

ഫഹദ് ഫാസിലിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് ‘വേട്ടൈയ്യൻ’ ടീം. അമിതാഭ് ബച്ചനും രജനികാന്തിനുമൊപ്പമുള്ള ഫഹദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ. ‘ഞങ്ങളുടെ ബർത് ഡേ ബോയ് ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകൾക്കൊപ്പം.വേട്ടൈയ്യൻ സെറ്റിൽ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ്’- ചിത്രം പങ്കുവെച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്‍സ് കുറിച്ചു.

ALSO READ: ‘വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് എല്ലാം മാതൃകയായ കമ്യൂണിസ്റ്റ് നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ

രജനികാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് വേട്ടയ്യന്‍. ടി.ജി. ജ്ഞാനവേൽ ആണ് സിനിമയുടെ സംവിധായകൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിന്റെ ഭാഗമാകും. ആക്‌ഷൻ എന്റർടെയ്‌നറായിരിക്കും ഈ സിനിമ. റിട്ട. പൊലീസ് ഓഫീസറുടെ വേഷമാണ് രജനീകാന്തിന്.

ALSO READ: കേട്ടത് സത്യം തന്നെ; നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News