ചിരിച്ച് മറിഞ്ഞ് ഒരു സെറ്റ് മുഴുവൻ, ഇങ്ങേരെക്കൊണ്ടേ ഇതൊക്കെ പറ്റൂ, വൺ ആൻഡ് ഒൺലി ഫഹദ് ഫാസിൽ; രങ്കണ്ണൻ്റെ റീൽ ഷൂട്ട് ചെയ്‌തത്‌ ഇങ്ങനെ

ആവേശം കണ്ടവരൊക്കെ ആവേശത്തിൽ തിയേറ്റർ വിട്ടതോടെ പടം സൂപ്പർഹിറ്റായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റേതായ ഗ്ലിമ്പ്‌സും മറ്റും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ഫഹദിന്റെ രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഇൻസ്റ്റഗ്രാം റീലും മറ്റും വലിയ രീതിയിലാണ് വൈറലാകുന്നത്.

ALSO READ: ‘ഓസ്കാർ നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാന്റേതല്ല’, അത് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; ഞെട്ടിക്കുന്ന ആരോപണവുമായി രാം ഗോപാൽ വർമ

ഈ റീൽസ് ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെ സെറ്റ് വരവേൽക്കുന്നതും, ഫഹദിന്റെ അഭിനയം കണ്ട് ചിരി നിർത്താനാകാതെ നിൽക്കുന്ന അണിയറപ്രവർത്തകരും, തന്റെ പെർഫോമൻസ് കാണാൻ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയിൽ കാണാം.

ALSO READ: ‘പേരിനൊരു വാലുണ്ടെങ്കിൽ കരിയറിനൊരു ഗ്രോത്തുണ്ടാകും, അങ്ങനെ മഹിമക്ക് പിന്നിൽ നമ്പ്യാർ ചേർത്തു’, പുലിവാല് പിടിച്ച് നടി, സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ 

അതേസമയം, ആവേശത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ടീസറിലും ഇതേ റീല്‍സ് രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസർ എന്നായിരുന്നു വിഡിയോയുടെ ടൈറ്റിലിൽ ഉണ്ടായിരുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഈ ടീസറിൽ ഫഹദ് ആലപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News