കൈരളി പട്ടുറുമാൽ താരം ഹഫ്‌ന ഫർഹക്ക് മലപ്പുറം ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം; ആലപിച്ചത് സുഹൃത്ത് ഫാഹിസ്‌ ചിട്ടപ്പെടുത്തിയ ഗാനം

hafna

കൈരളി ടി.വി പട്ടുറുമാൽ താരം ഹഫ്‌ന ഫർഹക്ക് മലപ്പുറം ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം. തൻറെ സുഹൃത്തായ ഫാഹിസ്‌ ഹംസ സംഗീതം ചെയ്ത ഗാനമാണ് ഹഫ്ന മത്സര വേദിയിൽ ആലപിച്ചത്.

എകെഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് ഹഫ്ന. തൃശൂർ വാടാനപ്പള്ളി സ്വദേശി ഫാഹിസും കോട്ടൂർ സ്വദേശി ഹഫ്‌നയും കൈരളി ടി.വിയിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് പരിചയപ്പെടുന്നത്. പിന്നീട് ഫാഹിസ്‌ സംഗീത സംവിധാനം ചെയ്ത ഗാനം ആലപിക്കാൻ ഹഫ്നയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.

ALSO READ; തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി

ഇരുപത്തഞ്ചിൽ പരം കുട്ടികൾ മത്സരിച്ച വാശിയേറിയ മത്സരത്തിൽ സബ് ജില്ലയിൽ നിന്ന് അപ്പീലുമായി വന്നാണ് ഹഫ്‌ന തൻറെ സുഹൃത് ആദ്യമായി സംഗീതം ചെയ്ത ഗാനം പാടി വിജയത്തിളക്കം നേടിയത്.

കൈരളി ടി.വിയിലെ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയായിരുന്നു പട്ടുറുമാൽ. മലയാള ടെലിവിഷൻ രംഗത്ത് മാപ്പിളപ്പാട്ടിനെ ഒരു മത്സര വിഭാഗമാക്കി മാറ്റിയ ആദ്യ റിയാലിറ്റി ഷോ കൂടിയായിരുന്നു പട്ടുറുമാൽ.

ENGLISH NEWS SUMMARY: Kairali TV Patturumal fame Hafna Farhak won first place in Mappilapattu in Malappuram District school youth Festival. Hafna sang a song composed by her friend Fahis Hamza on the stage.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News