ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകണമെന്ന വരന്റെ ആവശ്യം നിറവേറ്റാൻ വധുവിന്റെ വീട്ടുകാർക്ക് സാധിച്ചില്ല. അതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.
Also Read: യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ബൈഖേദ സ്വദേശിയായ സുന്ദറിന്റെയും മീനയുടെയും വിവാഹം രണ്ട് വർഷം മുമ്പാണ് നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാറുണ്ടെങ്കിലും എല്ലാ ദിവസവും മീനയെ കാണാൻ വരാറുണ്ടെന്നും, അവിടെ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും മീനയുടെ കുടുംബം പറഞ്ഞു.
ഞായറാഴ്‌ച രാത്രി സുന്ദർ മീനയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തി സ്ത്രീധനത്തെ പറ്റിയുള്ള സംസാരം വഴക്കിലേക്കെത്തുകയും, മീനയെ സുന്ദർ വടികൊണ്ടടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. മീനയുടെ കുടുംബം സുന്ദറിനും അമ്മക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകി. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here