സുപ്രീം കോടതിയിലും പൊലീസ് അന്വേഷണത്തിലും വിശ്വാസമർപ്പിക്കുമെന്ന് ലൈംഗീക പീഡന കേസിൽ ആരോപിതനായ ത ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിംഗ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി എന്ത് തീരുമാനമെടുത്താലും താൻ സ്വാഗതം ചെയ്യും. സുപ്രീം കോടതി വിധിയിലും പൊലീസിൻ്റെ അന്വേഷണത്തിലും താൻ വിശ്വസിക്കുന്നു. അന്വേഷണത്തിൽ തന്റെ സഹകരണം ആവശ്യമുള്ളിടത്തെല്ലാം സഹകരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അതേ സമയം ലൈംഗീകാരോപണ പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ കേസെടുക്കുമെന്ന് ദില്ലി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചു . ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് മുൻനിര വനിതാ ഗുസ്തി താരങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ദില്ലി പൊലീസ് എഫ്‌ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. ഇന്ത്യൻ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങി നിരവധി പേർ ലൈംഗീക പീഡന പരാതിയിൽ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here