പൊലീസില്‍ വിശ്വാസമില്ല, സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസം, ഗുസ്തി താരങ്ങള്‍

സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ലൈംഗീക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍. വെള്ളിയാഴ്ചയിലെ സുപ്രീംകോടതി ഉത്തരവ് വിജയത്തിന്റെ ആദ്യപടിയാണെന്നും താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ താരങ്ങള്‍ നല്‍കിയ പരാതിയില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തി ബ്രിജ് ഭൂഷണെ ജയിലില്‍ അടക്കണം.നിരവധിപ്പേര്‍ സമരത്തിന് പിന്തുണയുമായി വന്നു. തങ്ങളുടെ സമരത്തെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും കായിക താരങ്ങള്‍ അറിയിച്ചു.

കായിക രംഗത്തെ ശുദ്ധീകരിക്കണം.ഇതിന്റെ ഭാഗമായി തങ്ങള്‍ ഒരുപാട് തെളിവുകള്‍ പൊലീസിന് നല്‍കി.ബ്രിജ് ഭൂഷണെതിരെ നിരവധി എഫ്‌ഐആറുകള്‍ ഉണ്ട്. ദില്ലി പൊലീസില്‍ വിശ്വാസമില്ലെന്നും വിശ്വാസം സുപ്രീംകോടതിയെ മാത്രമാണെന്നും താരങ്ങള്‍ പറഞ്ഞു. കോടതി നിര്‍ദേശം പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ ഇട്ടതെന്നും താരങ്ങള്‍ കൂട്ടി ചേര്‍ത്തു.

അതേ സമയം, താരങ്ങളുടെ ലൈംഗികപീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ കേസെടുക്കും. കേസെടുക്കാമെന്ന് ദില്ലി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷണെതിരെ 40 കേസുകളുണ്ടെന്ന് ഗുസ്തി താരങ്ങള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത താരത്തിന് സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

ബ്രിജ് ഭൂഷണെതിരായ ലൈംഗിക പരാതികളില്‍ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്തറിലെ സമരം ആറാം ദിവസവും തുടരുകയാണ്. പി.ടി.ഉഷക്കെതിരെയും ഗുസ്തി താരങ്ങള്‍ രംഗത്ത് വന്നു. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്നതെന്നും താരങ്ങള്‍ വിമര്‍ശിച്ചു.ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലുള്ള താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന ഉഷയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News