രാജ്യത്തെ മുസ്ലിം സമുദായത്തെ വേട്ടയാടുന്നതിന് വേണ്ടി സംഘപരിവാരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ത്തിവിട്ട ആരോപണമാണ് ലവ് ജിഹാദെന്ന് എസ്എഫ്‌ഐ കേരളം ലവ് ജിഹാദിന്റെ കേന്ദ്രമാണ് എന്നുള്‍പ്പെടെ സംഘപരിവാരം പ്രചരിപ്പിച്ചു. ഇതിനെതിരെ ഒരേ മനസ്സോടെയാണ് കേരള ജനത പ്രതികരിച്ചത്. സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആര്‍.എസ്.എസ് നടത്തിയ ശ്രമത്തിന്റെ മറ്റൊരു പകര്‍പ്പാണ് നാസര്‍ ഫൈസിയുടെ ഇന്നത്തെ പ്രതികരണമെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ പ്രതികരിച്ചു.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിന്റെ പക്ഷത്തല്ല. എല്ലാ മതസ്ഥര്‍ക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ക്യാമ്പസുകളില്‍ ഒരേ മനസ്സോടെ അണിനിരക്കാന്‍ കഴിയുന്ന സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവര്‍ഗീയ ശക്തികള്‍ക്ക് എതിരാണ് എന്നും എസ്.എഫ്.ഐ. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദളിതരെയും വേട്ടയാടുമ്പോള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിനെതിരെ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത് എസ്.എഫ്.ഐ ആണ്.
Also Read; ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി കൊൽക്കത്തയ്ക്ക്; നേട്ടം കരസ്ഥമാക്കുന്നത് മൂന്നാം തവണ
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് എ.ബി.വി.പിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്.ഐ.ഒയെയും പോലുള്ള മതവര്‍ഗീയത പ്രചരിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിദ്യാര്‍ത്ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാന്‍ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ട് എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here