സ്‌കൂളില്‍ പോകാന്‍ മടി; തട്ടിക്കൊണ്ടു പോയെന്ന് കഥമെനഞ്ഞ് വിദ്യാര്‍ത്ഥി

അമ്പലപ്പുഴ എസ് എന്‍ കവലയ്ക്ക് സമീപം 9 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ട്യൂഷന് പോകുന്ന വഴിയാണ് സംഭവം. അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസിന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്ന് പറയുന്ന മാരുതി വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ALSO READ: ബൈക്കില്‍ കറങ്ങി മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

പൊലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍, സ്‌കൂളില്‍ പോകാനുള്ള മടി കൊണ്ട് കുട്ടി മെനഞ്ഞെടുത്ത കഥയാണെന്ന് ഇതെന്ന് ബോധ്യമായി. സംഭവം നടന്നു എന്ന് പറയുന്നതിന്റെ 30 മീറ്റര്‍ മാത്രം അകലെ സിസിടിവി ക്യാമറ ഉണ്ടായിരുന്നു. എന്നാല്‍ ഇതിലൊന്നും ഇത്തരം ദൃശ്യങ്ങള്‍ പതിന്നില്ല. ഇതോടെ പൊലീസിന് സംശയം ബലപ്പെടുത്തുകയായിരുന്നു അഞ്ചുപേര്‍ ഒമിനി വാനില്‍ എത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നതായിരുന്നു കുട്ടിയുടെ പരാതി.

ALSO READ: പന്തീരങ്കാവ് പീഡന കേസ്: പ്രതിയെ ബാംഗ്ലൂരിലെത്തിച്ചയാള്‍ പിടിയില്‍

കൂടുതല്‍ അന്വേഷണത്തില്‍ സ്‌കൂള്‍ തുറന്നതോടെ സ്‌കൂളില്‍ പോകാനുള്ള മടിയാണ് തട്ടിക്കൊണ്ടും പോകല്‍ കഥയുടെ പിന്നിലെന്ന് പൊലീസിന് ബോധ്യമായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നായിരുന്നു പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News