ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിയമന തട്ടിപ്പെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതി ലെനിന്‍ രാജ്. “സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറുള്‍പ്പെടെ പങ്കാളിയാണെന്നാണ് ലെനിന്‍റെ വെളിപ്പെടുത്തല്‍. കേസിലെ പ്രതി ലെനിന്‍ രാജ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ലൈവ് അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒളിവിലുള്ള പ്രതിയാണ് ഇപ്പോള്‍ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അഷ്കറിന് ഇതില്‍ പങ്കുണ്ടെന്നാണ് ലെനിന്‍ പറഞ്ഞത്. സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ബാസിത്തും, അഡ്വ നൗഫല്‍, ഹരിദാസന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ലെനിന്‍ തത്സമയം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞത്.
സംഭവത്തില്‍ 75000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അഖില്‍ മാത്യുവിനെ അറിയില്ലെന്നും അഭിമുഖത്തില്‍ ലെനിന്‍ പറഞ്ഞു.
ALSO READ: ദളപതി വരാർ…, ലോകേഷ് ചിത്രം ലിയോയുടെ പ്രധാനപ്പെട്ട അപ്‌ഡേറ്റുമായി വിജയ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here