ശങ്കര്‍ -രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ആദ്യദിന കളക്ഷനില്‍ നൂറു കോടി പെരുപ്പിച്ച് കാട്ടിയെന്ന് വിമര്‍ശനം. സിനിമയുടെ അണിയറക്കാര്‍ 186 കോടിയാണ് ആദ്യദിന കളക്ഷന്‍ എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഫിലിം ട്രേഡ് അനലിസ്റ്റുകള്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം.
ALSO READ: ഹണിറോസിനെതിരെ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി തൃശൂര്‍ സ്വദേശി
വാസ്തവത്തില്‍ ആഗോള കളക്ഷനായി 86 കോടിയാണ് സിനിമ കലക്ട് ചെയ്തതെന്നും കോടികളുടെ തള്ളുകള്‍ സിനിമാ ഇന്‍ഡസ്ട്രിക്കു തന്നെ വിനയായി തീരുമെന്നും അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. സാധാരണയായി പത്തോ പതിനഞ്ചോ ശതമാനം ഉയര്‍ത്തി കളക്ഷന്‍ തുക ചെറുതായി പെരുപ്പിച്ച് കാട്ടി ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ തെലുങ്ക് ഇന്‍സ്ട്രിയെ തന്നെ അപമാനിക്കുന്ന തരത്തിലാണ് ഗെയിം ചലഞ്ചര്‍ ടീം പ്രവര്‍ത്തിച്ചെന്ന് കാട്ടിയാണ് എക്‌സിലടക്കം കളക്ഷന്‍ പോസ്റ്റര്‍ പങ്കുവച്ച് വിമര്‍ശനം പൊടിപൊടിക്കുന്നത്.
ALSO READ: അങ്കമാലി അതിരൂപതയിലെ പ്രതിഷേധം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും
പുഷ്പ ടുവിനൊപ്പം എത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കള്ളക്കണക്കുകള്‍ പുറത്തുവിട്ടതെന്നാണ് പലരും പോസ്റ്റുകള്‍ക്ക് താഴെ കമന്റുമായി എത്തുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് മോശം പ്രതികരണമാണ് തെലുങ്ക് ഒഴികെയുള്ള ഓഡിയന്‍സില്‍ നിന്നും ലഭിച്ചത്. കേരളത്തില്‍ പലയിടത്തും പകുതി ആളുകള്‍ മാത്രമാണ് തിയറ്ററുകളില്‍ എത്തിയത്. അതേസമയം ഇന്ത്യന്‍ 2വിനേക്കാള്‍ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശങ്കറിന്റെ ഒരു മാസ് മസാല സിനിമയാണെന്നും തെലുങ്ക് സിനിമയെന്ന രീതിയില്‍ കണ്ടാല്‍ ചിത്രം മോശമല്ലെന്നും അഭിപ്രായമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here