ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു

എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വർഗീയവാദികൾ ആണെന്ന് പറയുന്ന രീതിയിലുളള ടീച്ചറുടെ വ്യാജ വീഡിയോ പങ്ക് വെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്.

ALSO READ: കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായി? ഡി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News