ശബരിമലയിലെ ചിത്രങ്ങൾ ഉപയോഗിച്ച് തൃശൂരിലും കോൺഗ്രസിന്റെ വ്യാജ പ്രചാരണം

ശബരിമലയിൽ അച്ഛനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം ഉപയോഗിച്ച് തൃശൂരിലും കോൺഗ്രസിന്റെ വ്യാജ പ്രചാരണം. കോൺഗ്രസ് ശ്രീനാരായണപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ പ്രചരണ ബോർഡിലാണ് വിവാദമായ കുട്ടിയുടെ ചിത്രം ചേർത്തത്. സർക്കാരിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും അനാസ്ഥ അവസാനിപ്പിക്കണം എന്നാണ് സംഘ പരിവാറിന്റെ പക്ഷം പിടിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ ആവശ്യം.

Also Read; കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെതിരായ കോൺഗ്രസ് ആക്രമണം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

ശ്രീനാരായണപുരം അഞ്ചങ്ങാടി സെൻ്ററിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് നടന്ന ധർണയുടെ വേദിയിലും കരയുന്ന കുട്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് കോൺഗ്രസുകാർ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ പ്രചരണ പോസ്റ്ററിലും കുട്ടിയുടെ ചിത്രം ചേർത്ത് വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ കോൺഗ്രസുകാരും ചിത്രം ദുരുപയോഗം ചെയ്യുന്നത്.

Also Read; ഓടുന്ന ബസിൽ ദളിത് യുവതിക്ക് ക്രൂരപീഡനം; സംഭവം ഉത്തർപ്രദേശിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News