സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വലിയ പ്രചാരവേല നടക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വലിയ പ്രചാരവേല നടന്നുവരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.  മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും വലിയ തോതിൽ വ്യാജ പ്രചാരണം നടക്കുന്നതായും മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രചാരണ പ്രവർത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടക്കുന്നത് കള്ളപ്രചരണം എന്നത് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ രാധാകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ സിപിഐഎമ്മിന് ശക്തമായ നിലപാടാണുള്ളത്. നിലവിൽ മന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും പൊതുബോധം ഉണർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അമിത് ഷാ മുന്‍കൈയെടുത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സി പി ഐ എം നേതാക്കന്മാരുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി എബിന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുമായി ബന്ധമുണ്ട് എന്നത് വ്യക്തമാണ്. സ്ത്രീകൾക്ക് നേരെ കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള പ്രചാരവേല നടത്തുന്നുയ. ഇതാണോ കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉമ്മൻചാണ്ടിയുടെ കാലം സാക്ഷി ആത്മകഥയിൽ മുൻ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഇക്കാര്യങ്ങൾ രമേശ് ചെന്നിത്തല ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തുതഴയപ്പെടുന്നു എന്നത് പരസ്യമായി തന്നെ അദ്ദേഹം പറയുകയാണ്. സുധാകരനും സതീശനും ചേർന്ന് പത്രസമ്മേളനം നടത്തിയപ്പോൾ ഉണ്ടായ തർക്കം വലിയതോതിൽ പ്രചരിക്കുകയാണെന്നും ജനങ്ങളുടെ വിലയിരുത്തലിലേക്ക് കാര്യങ്ങൾ എത്തിയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ: യു പിയിൽ പൊലീസുകാരിയെ ആക്രമിച്ച കേസ്; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News