കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി പൊലീസ്. ജയിലിലുള്ള കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സബ് ഇന്‍പെക്ടറെ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് കേസ്. മെട്രോ സ്റ്റേഷനില്‍ കടന്നുകയറി ട്രെയിന്‍ തടഞ്ഞെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. അതേ സമയം പൊലീസ് നടപടിക്ക് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും കള്ളക്കേസിന് പിന്നിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു..

ALSO READ: ‘ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍’: എ വിജയരാഘവന്‍

വന്‍കിട പദ്ധതികള്‍ക്ക് ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരമാവശ്യപ്പെട്ട് നോയ്ഡില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ കള്ളക്കേസില്‍ കുടുക്കി അട്ടിമറിക്കാനുള്ള നീക്കമാണ് യു പി സര്‍ക്കാരും പൊലീസും നടത്തുന്നത്. സമരം ചെയ്ത കര്‍ഷകരെ ജയിലിലടച്ചതിനു പിന്നാലെ അവര്‍ക്ക് മേല്‍ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്തു. സബ് ഇന്‍സ്‌പെകടര്‍ രാജ്കുമാറിനെ കൈയേറ്റം ചെയ്‌തെന്നും കഴുത്തില്‍ ബൂട്ടിട്ട് ചവിട്ടിയെന്നുമടക്കം ആരോപിച്ചാണ് കേസ് ചുമത്തിയത്.

ഗൗതം ബുദ്ധനഗറിലെ ജയിലിലുള്ള 129 പേരില്‍ 112 പേരെയും പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് അഖിലേന്ത്യ കിസാന്‍ സഭ. പൊലീസ് ആരോപിക്കുന്ന സംഭവങ്ങളുടെ തെളിവ് പുറത്തുവിടണമെന്നും അല്ലാത്ത പക്ഷം കള്ളക്കേസെടുത്ത ഉദ്യോഗസ്ഥന്‍ക്കെതിരെ നടപടിയെടുക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.

ALSO READ: ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്രം

ഇത് ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാറിന് കിസാന്‍ സഭ കത്തുനല്‍കി. ഇതിന്റെ പകര്‍പ്പ് യുപി മുഖ്യമന്ത്രി ആദിത്യനാഥ്, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്ക് നല്‍കുമെന്നും അറിയിച്ചു. ജയിലിലടച്ച കര്‍ഷകരെ വിട്ടയച്ചില്ലെങ്കില്‍ 23ന് ഗൗതം ബുദ്ധനഗര്‍ ഡി എം ഓഫീസ് ഉപരോധിക്കാനും കിസാന്‍ സഭ ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം കര്‍ഷകരെ കാണാനെത്തിയ വി ശിവദാസന്‍ എം പി ഉള്‍പ്പെടെയുള്ള സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News