കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്. സംസ്ഥാന കണ്‍വീനറും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അന്‍സില്‍ ജലീലിന്റെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ ജലീല്‍ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്.
കേരള സര്‍വകലാശാലയില്‍ നിന്ന് 2016ല്‍ ബികോം ബിരുദം നേടിയതായാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കേരള സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. 2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ഒപ്പ് 2004 മുതല്‍ 2008 വരെ ചാന്‍സിലറായിരുന്ന ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്.
Also Read- ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിഴ ചുമത്തി പൊലീസ്
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ ആലപ്പുഴ ശാഖയില്‍ ജോലി സമ്പാദിച്ചതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here