വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കോളേജിന് പങ്കില്ലെന്ന് മഹാരാജാസ് ഗവേണിങ് ബോഡി ചെയർമാന്റെ വിശദീകരണം

കെ വിദ്യയുമായി ബന്ധപ്പെട്ട വ്യാജരേഖ ചമയ്ക്കൽ വിവാദത്തിൽ കോളേജിന് പങ്കില്ലെന്ന് മഹാരാജാസ് ഗവേണിങ് ബോഡി ചെയർമാൻ എൻ. രമാകാന്തൻ. ആർഷോയുടെ ഷോയുടെ മാർക്ക് ലിസ്റ്റ് ആരോപണത്തിൽ പങ്ക് സംശയിക്കുന്ന വിനോദ് കുമാർ കോർഡിനേറ്റർ സ്ഥാനം സ്വയം ഒഴിയാൻ തയ്യാറാകണമെന്ന് ഗവേണിങ് ബോഡി നിർദ്ദേശം നൽകി . ഇതിനിടെ ആർഷോയുടെ ഗൂഢാലോചന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളം മഹാരാജാസ് കോളേജിനെതിരെ ഉയർന്ന മാർക്ക് ലിസ്റ്റ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രത്യേക ഗവേണിങ് ബോഡി ചേർന്നത്. നിലവിൽ കെ.വിദ്യയുമായി ബന്ധപ്പെട്ട വ്യാജരേഖ ചമയ്ക്കലിൽ കോളേജിലെ ആർക്കും പങ്കില്ലെന്നാണ് കണ്ടെത്തൽ. പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായതായി ഗവേണിങ് കൗൺസിൽ ചെയർമാൻ എൻ. രമാകാന്തൻ പറഞ്ഞു.

അതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റ് ആരോപണo യോഗം ചർച്ച ചെയ്തു. ആരോപണ വിധേയനായ ആർക്കിയോളജി വിഭാഗം കോർഡിനേറ്ററും അധ്യാപകനുമായ വിനോദ് കുമാർ, ഈ സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാൻ തയ്യാറാകണമെന്ന് ഗവേണിങ് ബോഡി നിർദ്ദേശിച്ചു.

മാർക്ക് ലിസ്റ്റിലുണ്ടായ പിഴവ് കണക്കിലെടുത്ത് എൻഐസിക്ക് പകരം കെല്ലിനെ ചുമതലപ്പെടുത്താനാണ് കോളേജിൻ്റെ തിരുമാനം. എന്നാൽ എൻഐസിയുടെ സേവനത്തെ പൂർണമായും ഒഴിവാക്കുകയുമില്ല. ഇതിനിടെ ആർഷോ ഗൂഡാലോചന നടന്നതായി കാണിച്ച് പൊലീസിന് നൽകിയ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്കാണ് കേസന്വേഷണ ചുമതല. ഇതേസമയം ഗൂഢാലോചന അരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ.

Also Read: മാര്‍ക്ക് ലിസ്റ്റ് വിവാദം; എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള നീക്കം, ഗൂഡാലോചന നടന്നിട്ടുണ്ട്; പി എം ആര്‍ഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News