വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.കരിന്തളം ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് കേസ്. വ്യാജരേഖ നിർമിക്കൽ ( IPC 468) , വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
Also Read: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപക നിയമനം നേടിയതായി പരാതി
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപക നിയമനം നേടാൻ ശ്രമിച്ചുവെന്നതാണ് വിദ്യയ്‌ക്കെതിരെയുള്ള കേസ്. മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് ആരോപണം. വിദ്യ മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായി ജോലിചെയ്തുവെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെടുക്കുകയും അതുപയോഗിച്ചുകൊണ്ട് ജോലിക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യജമാണെന്ന് ഇന്റർവ്യൂ ബോർഡ് സ്ഥിരീകരിച്ചതിനെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. 2018 മുതല്‍ 21 വരെ മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്നാണ് സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കോളേജില്‍ ഗസ്റ്റ്‌ലക്ചറര്‍ നിയമനം വേണ്ടിവന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയ് വിശദീകരിച്ചു.
അതേസമയം, വ്യാജരേഖ ഉപയോഗിച്ച് പാലക്കാട്, കാസര്‍കോഡ് ജില്ലകളിലെ കോളേജുകളില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്നും ആരോപണമുണ്ട്. പിന്നീട് അട്ടപ്പാടി ഗവ.കോളേജില്‍ ഗസ്റ്റ്‌ലക്ചറര്‍ അഭിമുഖത്തിനു യുവതി ചെന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ വിവരം അറിയിച്ചത്. ഇതെത്തുടര്‍ന്നാണ് വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Also Read: ‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ’; അനുഭവങ്ങൾ പങ്കുവെച്ച് എഴുത്തുകാരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here