കെ.എസ്.യു സംസ്ഥാന നേതാവും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്. കേരള സർവകലാശാലയിൽ നിന്ന് 2016ൽ ബികോം ബിരുദം നേടിയതായിട്ടാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്
കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്.
2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. അതേസമയം, സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഒപ്പ് 2004 മുതൽ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്.
സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്.
സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട് വിഷയമായി കാണിച്ചിരിക്കുന്നത് ‘ടാക്‌സേഷൻ ലോ ആന്റ് പ്രാക്‌ടീസ്’ എന്നാണ്. 1996 സ്കീമിലാണ് സർവലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരുന്നത്. ഇപ്പോൾ നിലവിലുള്ളത്ടാക്‌സേഷൻ ലോ ആന്റ് അക്കൗണ്ട്‌സ്’ എന്ന പേപ്പറാണ് . 2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക് 80247 ആണ് രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്. പലതവണ പരാജയപ്പെട്ടവർക്കായുള്ള മേഴ്‌സി ചാൻസ് പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ് 80 എന്ന നമ്പറിൽ ആരംഭിച്ചിരുന്നത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്‌സി ചാൻസ് നൽകിയതാകട്ടെ 2015ലും 2017ലുമാണ്.
അതേസമയം, അൻസിൽ പരീക്ഷയെഴുതിയിരിക്കുന്നത് 2016ലാണ്. എന്നാൽ, സർട്ടിഫിക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നാണ് അൻസലിൻ്റെ പ്രതികരണം. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് താൻ ഒന്നും നേടിയിട്ടില്ലെന്നും അൻസൽ കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here