ചൂട് കൂടുതലാണെന്ന് കരുതി, കാണുന്നതെല്ലാം വാങ്ങി കുടിക്കല്ലേ..!; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

താങ്ങാനാവാത്ത ചൂടാണ് ഓരോ ദിവസവും. മഹാരാഷ്ട്രയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ അത് 40 ഡിഗ്രി വരെയായി. ചൂട് കൂടും തോറും ദാഹവും കൂടുന്ന സ്വാഭാവികമാണ്. അതുകൊണ്ട് കണ്ണില്‍ കണ്ട പാനീയങ്ങളൊന്നും വാങ്ങി കുടിക്കരുതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

ALSO READ: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്ന് നിര്‍ദേശം

നിരവധി ചാക്കുകെട്ടുകള്‍, അതില്‍ നിറയെ ശീതളപാനീയ കുപ്പികള്‍, ആ പ്ലാസ്റ്റിക്ക് കുപ്പികളിലേക്ക് തറയിലിരുന്ന് ഒരാള്‍ ശീതളപാനീയം പോലെന്തോ നിറയ്ക്കുന്നു. തൊട്ടരികില്‍ തന്നെ ഒരു മെഷീനുണ്ട്. അതില്‍ നിന്നും ഗ്യാസും നിറയ്ക്കുന്നുണ്ട്. പിന്നാലെ അടപ്പു കൊണ്ട് കുപ്പിയടച്ച് ബാസ്‌ക്കറ്റിലേക്ക് മാറ്റുന്നു.

ALSO READ: പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാം; സന്ദേശവുമായി മുഖ്യമന്ത്രി

കണ്ടാല്‍ ഒരമ്മ പെറ്റ മക്കളെന്ന് പറയുംപോലെ കൊക്കകോളയുമായി സാമ്യം. വൃത്തിഹീനമായ സാഹചര്യത്തില്‍ ശീതളപാനിയമുണ്ടാക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News