ഇതാണ് നമ്മുടെ ഗുജറാത്ത് മോഡൽ! ഗാന്ധിനഗറിൽ വ്യാജ കോടതി,’ജഡ്ജിയും ഗുമസ്തന്മാരും’ അറസ്റ്റിൽ

FAKE COURT

ഗുജറാത്തിലെ ഗാന്ധിനഗറിൽ അഞ്ച് വർഷമായി വ്യാജ കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌. ഭൂമി തർക്ക കേസുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. തട്ടിപ്പ് പുറത്തായതോടെ വ്യാജ ജഡ്ജിയും ഗുമസ്തനും അറസ്റ്റിലായി.

വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍പുറപ്പെടുവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഏറെ വിവാദമായ വ്യാജ ടോൾ പ്ലാസ സംഭവത്തിന് പിന്നാലെയാണ് ​ഗുജറാത്തിൽ അഞ്ച് വർഷം വ്യാജ കോടതി പ്രവർത്തിച്ചുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News