വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അൻസിൽ ജലീലിനെതിരെ കേസ്

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന കണ്‍വിനര്‍ അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു.തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. IPC 465, 468 വകുപ്പുകൾ പ്രകാരമാണ് അൻസിലിനെതിരെ കേസെടുത്തുന്നിരിക്കുന്നത്കേരള സർവകലാശാല ഡിജിപിക്കും പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് തുടർനടപടി.

Also Read: കേരളസർവ്വകലാശാല വിസി പഠിച്ചത് ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളിൽ ; കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്

അന്‍സില്‍ ജലീലിന് ഇത്തരത്തില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല നല്‍കിയിട്ടില്ല എന്ന കാര്യം യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചിരുന്നു. പുറത്തുവന്ന സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത് ആ സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പല്ല. അത്തരത്തില്‍ ഒരു സീരിയല്‍ നമ്പറും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കേരള സര്‍വകലാശാലയുടെ ആവശ്യ

ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയിരുന്നു. കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച വിവരം കഴിഞ്ഞ ആ‍ഴ്ചയാണ് പുറത്ത് വന്നത്.

അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന്‌ 2016ൽ ബികോം ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്.

Also Read: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; കെ വിദ്യ കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News