വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; നാലാം പ്രതിയെ തെളിവെടുപ്പിനായി ചെന്നൈക്ക് കൊണ്ടുപോയി

കായംകുളം എം.എസ്.എം. കോളേജിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നാലാം പ്രതിയെ തെളിവെടുപ്പിനായി ചെന്നൈക്ക് കൊണ്ടു പോയി. കായംകുളം എം.എസ്.എം. കോളേജിൽ എം.കോം. പ്രവേശനത്തിനായി കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നാലാം പ്രതിയായ തമിഴ്നാട് ചെന്നൈ അയ്നാവരം കെ.ആർ കെ. രമണീസ് ഓർക്കിട്ട് സിൽ കാദർ ബാഷ മകൻ മുഹമ്മദ് റിയാസ് (30) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി ചെന്നൈയിൽ കൊണ്ടു പോയത്.

also read; 2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കും; അജയ് റായ്

ചെന്നൈയിൽ Chennai Edutech എന്ന സ്ഥാപനം നടത്തി വരുന്ന മുഹമ്മദ് റിയാസാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ ബി.കോം. മാർക്ക് ലിസ്റ്റുകളും, സർട്ടിഫിക്കറ്റും, മൈഗ്രേഷൻ സർട്ടിഫിക്കറ്റും നിർമ്മിച്ച് കൈമാറിയത്. മുഹമ്മദ് റിയാസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

also read; ഓണാഘോഷ പരിപാടിയ്ക്ക് ഗവർണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ; സമ്മാനമായി ഓണക്കോടിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News