വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് സ്റ്റേഷനില്‍ ഹാജരായി. കേരള സര്‍വകലാശാല നല്‍കിയ പരാതിയിലാണ് അന്‍സീലിനെതിരെ പോലീസ് കേസെടുത്തത്.
കേരള സര്‍വകലാശാലയുടെ വ്യാജ സീല്‍ ഉപയോഗിച്ചാണ് കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അന്‍സില്‍ ആലപ്പുഴയിലെ പണമെപാട് സ്ഥാപനത്തില്‍ ജോലി സംഘടിപ്പിച്ചത്.
Also Read: ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും
കേരള സര്‍വകലാശാല നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ നമ്പറും സീലും വി സി യുടെ പേരും തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ബോധ്യപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല ഡിജിപിക്കും പൊലീസിനും പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം കണ്‍വെന്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലാണ് അന്‍സല്‍ ജലീല്‍ സ്റ്റേഷനില്‍ ഹാജരായത്. അന്‍സിലിനെ കണ്ടോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പൂര്‍ണ്ണമായ മൊഴി രേഖപ്പെടുത്തിയ ശേഷം മനസ്സിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here