ഉത്തർപ്രദേശിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ വ്യാഴാഴ്ചയാണ് സംഭവം. 32കാരിയായ യുവതിയെ വയറുവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് വേദന കുറവില്ലാത്തതിനാൽ ഒരു വ്യാജഡോക്ടര്‍ വന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ നില കുത്തിവയ്പ്പിന് പിന്നാലെ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
Also read:ലോക കേൾവി ദിനത്തിൽ കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന
സംഭവത്തില്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 304 എ പ്രകാരമാണ് അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Also read:ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു
യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മരണം അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസർ ഡോക്ടര്‍ ആര്‍കെ ഗൗതം അറിയിച്ചു. സ്വകാര്യ ക്ലിനിക് അടക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here