‘ദുബായ് രാജകുമാരനാ’യെത്തി കോടികളുടെ തട്ടിപ്പ് നടത്തി; 20 വർഷത്തെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

Alex Tannous

ദുബായ് രാജകുമാരന്‍ ചമഞ്ഞ് 2.5 മില്യൺ ഡോളര്‍ അഥവാ 21 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ലബനീസ് പൗരന് സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷം തടവ് വിധിച്ചു. എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് ഡോളർ അടിച്ചു മാറ്റിയ അലക്സ് ടാന്നസ് (39) ആണ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത്.

കോടതി രേഖകൾ അനുസരിച്ച്, തന്റെ പദ്ധതികളിൽ നിക്ഷേപിച്ചാൽ കോടികൾ വരുമാനം ലഭിക്കുമെന്ന് ഇയാൾ ഇരക‍ളെ വിശ്വപ്പിക്കും. ഇങ്ങനെ വൻ ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ആളുകളിൽനിന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. ശേഷം പണം നിക്ഷേപിച്ചു കഴിയുമ്പോൾ ലാഭം വിട്ടു കിട്ടണമെങ്കിൽ പിന്നെയും തുക അടക്കണമെന്നും ആവശ്യപ്പെടും. ഈ തുകയെല്ലാം തന്റെ ആഡംബര ജീവിതത്തിനായിട്ടാണ് ഇയാൾ ഉപയോഗിച്ചത്.

ALSO READ; അഞ്ചു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; എസ്ബിഐ മുൻ മാനേജർ അടക്കം 8 പേർ പിടിയിൽ

2.5 മില്യൻ ഡോളർ ആണ് അലക്‌സ് ടാന്നസ് ഇത്തരത്തിൽ ജനങ്ങളിൽനിന്നു തട്ടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസിന്റെ പിടിയിലായത്. ജൂലൈ 25ന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യൻ ഡോളർ (20 കോടി രൂപ) അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News