സംസ്ഥാന വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞ സ്ത്രീ പിടിയില്‍

gold-pawn-fraud

കേരളത്തില്‍ വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പില്‍
ഫാരിജാനി(45)നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് വ്യാജ സ്വര്‍ണം പണയം വച്ച കേസിലാണ് അറസ്റ്റ്.

ഇവര്‍ക്കെതിരെ കേരളത്തിലെ പല ജില്ലകളിലായി 12 ഓളം വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയം വച്ചതും വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചു വിറ്റതുമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട് സ്റ്റേഷനുകളിലെ പല കേസ്സുകളിലായി ഒളിവില്‍ കഴിഞ്ഞു വരവെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also: മകളെ പീഡിപ്പിച്ച ബന്ധുവിനോട് അച്ഛന്റെ പ്രതികാരം; ഗൾഫിൽ നിന്നെത്തി കൊലപാതകം, പിന്നാലെ കുറ്റസമ്മതം

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന പ്രത്യേക അന്വേഷണത്തിനൊടുവില്‍ കയ്പമംഗലം എം.ഷാജഹാന്‍, എസ്.ഐ.കെ.എസ്. സൂരജ്, എ.എസ്.ഐ. പി.കെ.നിഷി, ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ ടി.എസ്.സുനില്‍ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News