വ്യാജ ജിഎസ്ടി ബില്‍ കണ്ടുപിടിക്കാം, പണം അടയ്ക്കുന്നതിന് മുന്‍പ് തട്ടിപ്പ് മനസ്സിലാക്കാം

ജിഎസ്ടി കൗണ്‍സിലിന്റെ കണക്കനുസരിച്ച് രാജ്യത്ത് ജിഎസ്ടി തട്ടിപ്പുകളില്‍ ഭൂരിഭാഗവും വ്യാജ ഇന്‍വോയ്‌സ് ബില്ലുകളിലൂടെയാണ് നടക്കുന്നത്. ഇത് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാരുടെ വിജയം. ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമോ ജിഎസ്ടി പേയ്മെന്റോ ഇല്ലാതെ പോലും, തട്ടിപ്പുകാര്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും കബളിപ്പിക്കുന്നതിനായി വ്യാജ ജിഎസ്ടി ബില്‍ നിര്‍മ്മിക്കുന്നു. നികുതി വെട്ടിപ്പ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പണമാക്കി മാറ്റുക തുടങ്ങി കള്ളപ്പണം വെളുപ്പിക്കല്‍ വരെ ഇതുവഴി നടക്കുന്നു.

also read: ആഗ്രഹം പോലെ ക്ലാസ് റൂം വിമാനമായി ; പിന്നാലെ വന്നത് വമ്പന്‍ സര്‍പ്രൈസ്

വാറ്റ്, സേവന നികുതി മുതലായ നിരവധി പരോക്ഷ നികുതികള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നികുതി സമ്പ്രദായം ലളിതമാക്കാന്‍ 2017ലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയത്. ജിഎസ്ടിക്ക് കീഴില്‍, രജിസ്റ്റര്‍ ചെയ്ത എല്ലാ ബിസിനസ്സുകളും ഉപഭോക്താക്കള്‍ക്ക് GSTIN അടങ്ങിയ ഒരു ഇന്‍വോയ്‌സ് നല്‍കേണ്ടതുണ്ട്, ഇത് സംയോജിത ജിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിങ്ങനെ വേര്‍തിരിച്ച് കാണിക്കും. നിലവില്‍ കൂടുതല്‍ തട്ടിപ്പുകളും നടക്കുന്നത് വ്യാജ ജിഎസ്ടി ഇന്‍വോയ്‌സുകള്‍ വഴിയാണ്. ഈ തട്ടിപ്പുകാര്‍ നികുതിയുടെ പേരില്‍ ഉപഭോക്താക്കള്‍ നല്‍കിയ പണം തട്ടിയെടുക്കുന്നു.

വ്യാജ ജിഎസ്ടി ഇന്‍വോയ്‌സ് എങ്ങനെ തിരിച്ചറിയാം?

ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറിന്റെ ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡിനെ പ്രതിനിധീകരിക്കുന്നു, അടുത്ത 10 അക്കങ്ങൾ വിൽപ്പനക്കാരന്റെയോ വിതരണക്കാരന്റെയോ പാൻ നമ്പറാണ്.13-ാം അക്കം അതേ പാൻ ഉടമയുടെ യൂണിറ്റ് നമ്പറും 14-ാം അക്കം ‘Z’ എന്ന അക്ഷരവും 15-ാം അക്കം ‘ചെക്ക്സം അക്കവും’ ആണ്.

ഔദ്യോഗിക ജിഎസ്ടി പോര്‍ട്ടലായ https://www.gst.gov.in/ സന്ദര്‍ശിച്ച് ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (GSTIN) പരിശോധിച്ച് ഉപഭോക്താവിന് ജിഎസ്ടി ഇന്‍വോയ്‌സ് പരിശോധിക്കാം

ഹോംപേജില്‍, ചലാനില്‍ നല്‍കിയിരിക്കുന്ന ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിക്കാന്‍ ‘Search Taxpayer’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭിക്കും.

also read: കുഞ്ഞിനെ കണ്ടെത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News