ആകെ മൊത്തം വ്യാജന്മാരാണല്ലൊ; ഗുജറാത്തില്‍ വ്യാജ ഡോക്ടര്‍മാര്‍ ആശുപത്രി തുറന്നു, ഉദ്ഘാടനപ്പിറ്റേന്ന് പൂട്ടിച്ചു

surat-fake-hospital

വ്യാജ ഡോക്ടര്‍മാരുടെ സംഘം ഗുജറാത്തിലെ സൂറത്തില്‍ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ഉദ്ഘാടന ചടങ്ങിലെ അതിഥികളായി ക്ഷണപത്രത്തിലുണ്ടായിരുന്നത് ഉന്നത ഭരണ, പൊലീസ് ഉദ്യോഗസ്ഥരും. ഇവരോട് സംസാരിക്കുക പോലും ചെയ്യാതെയാണ് പേര് നൽകിയതെന്നത് മറ്റൊരു കാര്യം.

ഭാഗ്യത്തിന് ചികിത്സക്കെത്തിയവരുടെ ജീവനൊന്നും പൊലിഞ്ഞില്ല. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്നുതന്നെ അധികൃതർ ആശുപത്രി അടച്ചുപൂട്ടി. അഞ്ച് സഹസ്ഥാപകരില്‍ രണ്ട് പേരുടെ കൈവശം വ്യാജ ബിരുദമുണ്ടായിരുന്നു. മറ്റ് മൂന്ന് സഹസ്ഥാപകരുടെ ബിരുദങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read Also: ഇതെന്ത് മറിമായം; ‘മരിച്ചയാള്‍’ പ്രാര്‍ഥനാ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടു

ജനസേവ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സൂറത്തിലെ പണ്ഡേസര പ്രദേശത്ത് ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിനുള്ള ലഘുലേഖയില്‍ ആയുര്‍വേദ മെഡിസിന്‍ ബിരുദമുള്ള ഡോക്ടറെന്ന് അവകാശപ്പെട്ട ബിആര്‍ ശുക്ലക്കെതിരെ ഗുജറാത്ത് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് പ്രകാരം കേസുണ്ടെന്നും വ്യാജ ഡോക്ടറാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിജയ് സിംഗ് ഗുര്‍ജാര്‍ പറഞ്ഞു.

ഇലക്ട്രോ ഹോമിയോപ്പതിയില്‍ ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന മറ്റൊരു സഹസ്ഥാപകനായ ആര്‍കെ ദുബെക്ക് എതിരെ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് പ്രകാരം കേസെടുക്കും. മറ്റൊരു സഹസ്ഥാപകനായ ജിപി മിശ്ര, നിരോധന നിയമപ്രകാരം മൂന്ന് കേസുകള്‍ നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ ബിരുദം ഇതുവരെ പരിശോധിച്ചിട്ടില്ല. ക്ഷണപ്പത്രത്തിലുള്ള മറ്റ് രണ്ട് പേരുടെ ബിരുദങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗുര്‍ജാര്‍ പറഞ്ഞു. .

സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാള്‍, പൊലീസ് കമ്മീഷണര്‍ അനുപം സിങ് ഗെഹ്ലോട്ട്, ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാഘവേന്ദ്ര വത്സ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉദ്ഘാടന ക്ഷണത്തിലുണ്ടായിരുന്നു. ഇവരാരും പരിപാടിക്ക് എത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News