യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമാണം; ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടും

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടും. സെർവറിലെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെടും. ഏജൻസിയുടെ വിശദാംശങ്ങളും തേടുന്നതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും.

ALSO READ:കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍

അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ സൈബർഡോമും അന്വേഷണം നടത്തിയിരുന്നു. വ്യാജ കാർഡ് നിർമിച്ച മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് നിർമ്മിച്ചത് സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമോയെന്ന് പരിശോധിക്കും. അതോടൊപ്പം തന്നെ ആരൊക്കെ ആപ്പ് ഉപയോഗിച്ചെന്നും സൈബർഡോം കണ്ടെത്തും.

ALSO READ:ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News