വ്യാജ ഐഡി കാര്‍ഡ് കേസ്; പ്രതികള്‍ക്ക് പണം നല്‍കിയയാളുമായി രാഹുലിന് പണമിടപാട്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതികള്‍ക്ക് പണം നല്‍കിയ ആളുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന് പണമിടപാടെന്ന് വിവരം. രാഹുലിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അഞ്ചാം പ്രതി എം.ജെ രഞ്ജുവിന്റെ സാമ്പത്തിക സ്‌ത്രോതസും പരിശോധിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. രഞ്ജു അറസ്റ്റിലായാല്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. രാഹുല്‍ ചോദ്യം ചെയ്യാന്‍ ഹാജരായ അന്ന് രഞ്ജു ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News