വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ‘ആപ്പ് തയ്യാറാക്കിയത് തന്റെ നിര്‍ദ്ദേശ പ്രകാരം’: യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ജയ്സണ്‍ മുകളേല്‍

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയതെന്നും യൂത്ത് കോണഗ്രസ് നേതാവിന്റെ മൊഴി. സി ആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിക്കാനാന്‍ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് ജയ്സണ്‍ മുകളേല്‍ പൊലീസിന് മൊഴി നല്‍കി. തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് ജയ്സണ്‍.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ്് നിര്‍മ്മിച്ച കേസില്‍ നിര്‍ണായ മൊഴിയാണ് പൊലീസിന് ലഭിച്ചത്. സി ആര്‍ കാര്‍ഡ് ആപ്പ് തയ്യാറാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയാണ് ജയ്സണ്‍ മുകളേല്‍ നല്‍കിയത്. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും ജയ്സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ചില്ലെന്നാണ് ജെയ്സന്റെ മൊഴി. കേസിലെ ആറാം പ്രതി കൂടിയാണ് ജയ്സണ്‍.

Also Read: മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

ജയ്സണ്‍ മുകളേലിന്റെ ഫോണ്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ആപ്പ് എത്ര പേര്‍ക്ക് പങ്കുവെച്ചെന്നു കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം. കൂടാതെ ജയ്സന്റെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സിആര്‍ കാര്‍ഡ് ആപ്പില്‍ നിന്നും വീണ്ടെടുത്ത മദര്‍ കാര്‍ഡ് ഉടമ ടോമിന്‍ മാത്യുവിന്റെ മൊഴിയാണ് ജയ്സണെ കുടുക്കിയത്. ജയ്സണ്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശപ്പെടുത്തി എന്നായിരുന്നു ടോമിന്റെ മൊഴി. അതേസമയം കേസിലെ മുഖ്യകണ്ണി എം ജെ രെഞ്ചുവിനെ പൊലീസിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ജു. രഞ്ജുവിനെ അറസ്ററ്് ചെയ്തശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മങ്കൂട്ടത്തിലിനെ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News