വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്. ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. അതേസമയം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Also Read: കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്തു; യുവതി കസ്റ്റഡിയിൽ

ലക്ഷക്കണക്കിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കേസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് പൊലീസ് നോട്ടീസ് നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇതില്‍ വ്യക്തത വരുത്താനാകണം ചോദ്യം ചെയ്യല്‍. അതേസമയം കസ്റ്റഡിയിലായിരുന്ന പത്തനംതിട്ട അടൂര്‍ സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. പ്രതികളുമായി വ്യക്തിബന്ധം ഉണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വ്യക്തമാക്കി.

കാര്‍ഡ് നിര്‍മാണത്തില്‍ പങ്കെന്ന സംശയത്തില്‍ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News