യൂത്ത് കോണ്‍ഗ്രസിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ചിത്രമുപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് കെ എസ് യു. തിരുവനന്തപുരം പാലോട് ക്രെസന്റ് ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി ഡിജിപിക്ക് പരാതി നല്‍കി. അതേസമയം വ്യാജ കാര്‍ഡിന് പണം നല്‍കിയ പ്രതിയുമായി, രാഹുല്‍ മാങ്കൂട്ടത്തിലിന് സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
Also Read: കേരളത്തില്‍ നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം കെ എസ് യുവിന്റെ നേതൃത്വത്തില്‍ കലാലയങ്ങളിലും നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം പാലോട് ക്രെസന്റ് ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. കെ എസ് യു നേതാവ് കിരണ്‍ ഗോവിന്ദനെതിരെ കോളേജിലെ വിദ്യാര്‍ത്ഥി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ ചിത്രമുപയോഗിച്ച് നിര്‍മ്മിച്ച കാര്‍ഡില്‍ മറ്റു ചിലരുടെ പേര് വിവരങ്ങളാണ് ചേര്‍ത്തിട്ടുള്ളത്.
Also Read:തെരഞ്ഞെടുപ്പ്; തെലങ്കാനയില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട ഒരുക്കത്തില്‍
ആരോപണ വിധേയനായ കിരണ്‍ ഗോവിന്ദന്റെ മൊബൈല്‍ ഫോണടക്കം പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. തെളിവ് ലഭിച്ചാല്‍ കാര്‍ഡ് നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയവരും കൂട്ടാളികളും പ്രതിക്കൂട്ടിലാകും. അതേസമയം വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പണം നല്‍കിയ പ്രതിയുമായി, രാഹുല്‍ മാങ്കൂട്ടത്തിലിന് സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. രാഹുലിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനാണ് തീരുമാനം. അഞ്ചാം പ്രതി എം ജെ രഞ്ജുവിന്റെ സാമ്പത്തിക സ്രോതസ്സും പരിശോധിക്കുന്നുണ്ട്. ഒളിവില്‍ കഴിയുന്ന രഞ്ജു അറസ്റ്റിലായാല്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here