വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസ്; ഒത്തു തീര്‍പ്പാക്കാന്‍ രാഹുല്‍ മാങ്കൂട്ടവും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ: ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് രാഹുല്‍ മാങ്കൂട്ടവും ബി ജെ പിയും തമ്മില്‍ രഹസ്യ ധാരണ ഉണ്ടായെന്നു ഡി വൈ എഫ് ഐ. കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചത് ഈ ധാരണ പ്രകാരം. രാഹുലിന്റെ സഹപാഠി കൂടിയായ ബി ജെ പി സംസ്ഥാന ഓഫീസ് സ്റ്റാഫ് ആണ് ഇടനിലക്കാരന്‍ എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് രാഹുല്‍ മാന്‍കൂട്ടത്തിലും ബിജെപി സംസ്ഥാന-അഖിലേന്ത്യാ നേതൃത്വവും തമ്മില്‍ വ്യക്തമായ ധാരണ ഉണ്ടാക്കിയിരിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. രാജ്യദ്രോഹപരമായ കേസ് ഒത്തു തീര്‍പ്പാകുന്നതിനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് രാഹുല്‍ ബിജെപി സഹായം തേടിയതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Also Read:  നവകേരള സദസ്സിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മയ്ക്കും മകള്‍ക്കും അതിവേഗത്തിൽ ആശ്വാസം

ബി ജെ പി സംസ്ഥാന ഓഫീസില്‍ പ്രധാന ചുമതല വഹിക്കുന്ന രാഹുലിന്റെ സഹപാധിയും മുന്‍ ഡിസിസി മെമ്പറുടെ മകനുമായ ബിജെപി ക്കാരനാണ് കേസ് ഒത്തു തീര്‍പ്പാക്കുന്നതില്‍ ചുമതല വഹിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യം രാഹുലിന്റെ അനുയായികള്‍ അറസ്റ്റിലായപ്പോള്‍ കേസില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ വാങ്ങി നല്‍കുമെന്നുമെല്ലാം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീമ്പു പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് ഏജന്‍സിക്ക് അടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര മന്ത്രി വി മുരളീധരനോ മറ്റ് സംസ്ഥാന നേതാക്കളോ വിഷയത്തെ കുറിച്ച് സംസാരിക്കുക പോലും ചെയ്തിട്ടില്ല. ഇതെല്ലാം രാഹുല്‍ മാന്‍കൂട്ടത്തിലും ബിജെപി യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും സനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News