വ്യാജ അഭിഭാഷക ചമഞ്ഞ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സെസി സേവ്യറിന് 28ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി ആവശ്യത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. രണ്ടര വര്‍ഷക്കാലത്തോളം വ്യാജ അഭിഭാഷക ചമഞ്ഞാണ് സെസി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തത് ഇതിനിടയില്‍ ആലപ്പുഴ ബാര്‍ അസോസിയേഷന് ലഭിച്ച പരാതിയെ തുടര്‍ന്ന് എല്‍എല്‍ബിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ ഒളിവില്‍ പോയത് തുടര്‍ന്ന് രണ്ടു വര്‍ഷക്കാലത്തോളം ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ അന്വേഷണത്തില്‍ ആയിരുന്നു കേസ്. ഒടുവില്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
എന്നാല്‍ 14 ദിവസം മുന്‍പാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൂന്നുദിവസത്തിനുള്ളില്‍ പ്രതിയിലേക്ക് എത്തിച്ചേരുമെന്ന ഘട്ടം വന്നപ്പോഴാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ആള്‍മാറാട്ടം വഞ്ചന കുറ്റം സര്‍ട്ടിഫിക്കറ്റ് തിരുമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശം. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here