വ്യാജ ലൈസൻസ്; ഡ്രൈവിംഗ് സ്കൂൾ ഉടമയും കാസർഗോഡ് സ്വദേശിയും പൊലീസ് പിടിയിൽ

കാസർഗോഡ് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ആർ ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത  ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also read:ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബുധനാഴ്ച തൃക്കരിപ്പൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രതിയായ ഉസ്മാൻ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിന്നീട് ലൈസൻസ് വാട്സ്ആപ്പ് വഴി അയച്ചു നൽകുകയായിരുന്നു. എന്നാൽ ഇയാൾ അയച്ച ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ചന്തേര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Also read:കര തൊടുന്ന അതിജീവനം; ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആർ.ടി.ഓ യുടെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസൻസ് കരസ്ഥമാക്കിയത് എന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ വ്യാജ ലൈസൻസ് നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ,വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ ഒറിജിനൽ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം. പരിവാഹൻ ഡിജിലോക്കർ പോലുള്ള അംഗീകൃത ആപ്പുകളിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർഗോഡ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ. സി.ഷീബ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News