വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്ത സംഭവത്തിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വാൻറോസ് ജംഗ്ഷൻ സ്വദേശി മനു ജി രാജനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ബീഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾ ഉപയോഗിച്ചത്. തിരുവനന്തപുരം സ്വദേശി സച്ചിൻ എ.ജിയുടെ പരാതിയിലാണ് കേസെടുത്തത്.
ALSO READ: കൊറിയൻ ഗായകസംഘം ബി ടി എസിനെ കാണാൻ നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
ബീഹാറിലെ മഗദ് യൂണിവേഴ്സിറ്റിയുടെ എൽഎൽബി സർട്ടിഫിക്കറ്റാണ് ഹൈക്കോടതിയിൽ എൻറോൾ ചെയ്യാൻ മനു ജി രാജൻ നൽകിയത്. ബാർ കൗൺസിലിന്റെ വിവരാവകാശ പ്രകാരം 2012 ലാണ് മനു ജി രാജൻ എൽഎൽബി നേടിയത്. ഇതേ യൂണിവേഴ്സിറ്റിയുടെ തന്നെ 2009 ലെ ഡിഗ്രി സർട്ടിഫിക്കറ്റും ഹാജരാക്കി. എന്നാൽ ഇത് രണ്ടും വ്യാജമാണ് എന്നാണ് തിരുവനന്തപുരം സ്വദേശി സച്ചിൻ എജി ഡിജിപിക്കും ബാർ കൗൺസിൽ നൽകിയ പരാതിയിൽ പരാതിയിൽ ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here