പ്ലേ സ്റ്റോറില്‍ എ‍ഴുപതിലധികം വ്യാജ ലോണ്‍ ആപ്പുകള്‍, നടപടിയുമായി കേരളാ പൊലീസ്

ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റായ പ്ലേ സ്റ്റോറില്‍ 70ല്‍ അധികം വ്യാജ ലോണ്‍ ആപ്പുകള്‍ ഉണ്ടെന്ന് കേരളാ പൊലീസിന്‍റെ കണ്ടെത്തല്‍. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണികളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

72 ലോ​ൺ ആ​പ്പു​ക​ളാണ് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.കണ്ടെത്തിയത്.  ഇവ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മൈ​ന്‍ ര​ജി​സ്ട്രാ​ര്‍ക്കും സൈ​ബ​ര്‍ ഓ​പ​റേ​ഷ​ന്‍ എ​സ്.​പി ഹ​രി​ശ​ങ്ക​ർ നോ​ട്ടീ​സ് ന​ൽ​കി. ഇതിന് പിന്നാലെ ഈ ആപ്പുകളെല്ലാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു.

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.

ALSO READ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കളടക്കം 24 പേരുടെ കൂട്ടമരണം, മരുന്നും ജീവനക്കാരുമില്ലെന്ന് അധികൃതര്‍

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പൊലീസിന്‍റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.

2000 രൂപ മുതല്‍ ആവശ്യക്കാര്‍ക്ക് വളരെ എ‍ളുപ്പത്തില്‍ ലോണ്‍ ആപ്പുകള്‍ നല്‍കും. ലോണ്‍ വാങ്ങുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നേടിയ ശേഷം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തും. വമ്പന്‍ തുക ചോദിച്ചിട്ട് നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ലോണ്‍ വാങ്ങിയവരുടെ ബന്ധുക്കള്‍ക്കടക്കം അയയ്ക്കും. ഇതാണ് തട്ടിപ്പുകാരുടെ രീതി. 5000 രൂപ വാങ്ങിയ കുടുംബനാഥന്‍ ആ‍ഴ്ചയ്ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ALSO READ: സൗദിയിൽ വനിതാ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഡോക്ടർക്ക് അഞ്ച് വര്‍ഷം തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News