പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; സത്യാവസ്ഥ ഇതാണ്…

hema committe

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.  സിനിമ ചിത്രീകരണ വേളയിലടക്കം അഭിനേതാക്കള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെപ്പറ്റിയടക്കം വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ചില മാധ്യമങ്ങളടക്കം ശ്രമിക്കുന്നത്.  ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചിലഭാഗങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന അരോപണം.  എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നാണ് വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Also read: ഡ്യൂറന്റ് കപ്പ്; ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സ്വകാര്യത ഹനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി അപേക്ഷകര്‍ക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയത് വിവരാവകാശ കമ്മീഷനാണ്.  പിന്നീട് വിവരാവകാശ
കമ്മീഷന്‍ സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിരുന്നു.  പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒന്നും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താനുള്ള ചുമതല സാംസ്‌കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസറുടെ വ്യക്തിഗത ഉത്തരവാദിത്തമാണെന്ന് വിവരാവകാശ കമ്മീഷന്റെ
ഉത്തരവില്‍ പറയുന്നുണ്ട്.

Also read: യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും നേരത്തെ വിവരാവകാശ കമ്മീഷണര്‍ തന്നെ ഒഴിവാക്കിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍
കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  ഈ അധികാരം ഉപയോഗിച്ച് ചില പാരഗ്രാഫുകള്‍ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവാക്കിയിരുന്നു.  കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായത്.  ഇതിനെയാണ് ഹേമ കമമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൈകടത്തിയ രീതി്ല്‍ പച്ചക്കള്ളം പ്രരിപ്പിക്കുന്നത്.

Also read: എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലംഈ നടപടികളെല്ലാം നടന്നത് വിവരാവകാശ നിയമപ്രകാരമാണ് നടന്നത് എന്നതാണ് വസ്തുത.  ഇതില്‍ പരാതിയുളളവര്‍ക്ക് വിവരാവകാശ കമ്മീഷനെ സമീപിക്കാമെന്നതാണ് നിയമം.  ഈ വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷിയേയല്ല.  ഈ വസ്തുത മറച്ചുവെച്ചാണ് പ്രചാരണം. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ പോവുകയാണ്. നിയമപരമായ എല്ലാ വശങ്ങളും ഹൈക്കോടതി പരിശോധിക്കാനിരിക്കെയാണ് തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുളള മാധ്യമ പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News