പിഎസ്‌സി ചോദ്യ പേപ്പര്‍ തലേ ദിവസം പി എസ് സി വെബ്‌സൈറ്റില്‍ എന്ന തലക്കെട്ടോടെ കേരളകൗമുദി പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പിഎസ്‌സി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ ടൈം സ്റ്റാമ്പില്‍ ഇത്തരത്തില്‍ കൃത്യതയില്ലാതെ വരാം എന്ന കാര്യം ആര്‍ക്കും ലഭ്യമാണെന്നിരിക്കെ അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകള്‍ അന്വേഷിക്കാതെയും വാര്‍ത്ത നല്‍കിയതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കമ്മീഷന്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷ കഴിഞ്ഞാല്‍ ചോദ്യപേപ്പറും താല്‍ക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഒക്ടോബര്‍ 5 ന് ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ നടന്ന വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താല്‍ക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ALSO READ: 48-ാമത് വയലാർ രാമവർമ പുരസ്കാരം അശോകൻ ചരുവിലിന്, അവാർഡ് ‘കാട്ടൂർ കടവ്’ എന്ന പുസ്തകത്തിന്
ഗൂഗിള്‍ സെര്‍ച്ചില്‍ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടത് സംബന്ധിച്ച് കമ്മീഷന്റെ സാങ്കേതിക വിഭാഗം പരിശോധിച്ചു. ഗൂഗിളിന്റെ സെര്‍ച്ചില്‍ കാണുന്ന ടൈം സ്റ്റാമ്പില്‍ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയ്യതിയില്‍ അക്കാരണത്താല്‍ മാറ്റം സംഭവിക്കാമെന്നും ഗൂഗിള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ സമയത്തില്‍ മാറ്റം സംഭവിച്ചത്. ഈ വിഷയം ഗൂഗിളിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here