‘ഗയ്‌സ് നിങ്ങള്‍ പിരിഞ്ഞൂട്ടോ’ വാര്‍ത്തയുമായി കല്ല്യാണിയാണ് എത്തിയത്; സായ്കുമാര്‍

മലയാളികളുടെ ഇഷ്ടപ്പട്ട താരങ്ങളാണ് ബിന്ദു പണിക്കരും സായ്കുമാറും വര്‍ഷങ്ങളായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങള്‍ ആറു വര്‍ഷം മുന്‍പാണ് വിവാഹിതരാവുന്നത്. എന്നാല്‍ കുറച്ചു നാ ളുകള്‍ക്കു മുന്‍പ് ഇരുവരും പിരിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്ത തങ്ങള്‍ നേരിട്ടതിനെ കുറിച്ച് പറയുകയാണ് ഇരുവരും.

Also Read: ആരാധകർക്ക് പിറന്നാൾ ദിനം ദുൽഖറിന്റെ സർപ്രൈസ് ; സൂര്യ 43-ൽ കേന്ദ്ര കഥാപാത്രമായി ഡി ക്യൂ

‘ഒരു ദിവസം ഞങ്ങള്‍ ബെഡ്‌റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്‌സിനോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ മോള്‍ വാതില്‍ തുറന്നിട്ട്, ഗയ്‌സ് നിങ്ങളറിഞ്ഞോ? എന്നു ചോദിച്ചു. എന്താ കാര്യം എന്നു തിരക്കിയപ്പോള്‍ ”നിങ്ങളു പിരിഞ്ഞുട്ടോ” എന്നു പറഞ്ഞു. നോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും ഈ ന്യൂസ് വന്നു കൊണ്ടിരിക്കുകയാണ്.പിറ്റേദിവസം മുതല്‍ കോളുകളുടെ വരവായി. ചേട്ടന്‍ എവിടെയാ?, ഞാന്‍ വീട്ടിലുണ്ടെന്നു പറയുമ്പോള്‍ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോണ്‍ വയ്ക്കും ഇതായിരുന്നു അവസ്ഥ.

Also Read: പൃഥ്വിരാജിന്റെ ആ വാക്കുകള്‍ക്ക് മുന്നില്‍ തനിക്ക് മറുപടി ഇല്ലായിരുന്നുവെന്ന് സായ് കുമാര്‍

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News