ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ജോസഫ് സാജൻ ആക്രമിച്ചു എന്ന നിലയിൽ പെൺകുട്ടിയെ ഉപയോഗിച്ച് പൊലീസിൽ പരാതി നൽകി കള്ളകേസിൽ കുടുക്കാൻ കെ എസ് യു, യൂത്ത് കോൺഗ്രസ് ഗൂഢാലോചന. ലോ കോളേജ് മുൻ പ്രിസിപ്പളിനെ യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ കോളേജിൽ നിന്ന് പുറത്താക്കിയിരിന്നു.
Also Read: ചണ്ഡീഗഢ് നഗരസഭാ മേയർ തെരഞ്ഞെടുപ്പ് നാളെ
നിയമപോരാട്ടം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മുൻ പ്രിൻസിപ്പൾ നൽകിയ പരാതിക്ക് പിന്തുണ നൽകാൻ അതേ പരാതികളിൽ സാക്ഷിയായി രേഖപെടുത്തിയിരിക്കുന്ന പെൺകുട്ടിയാണ് ലോ കോളേജ് മുൻ പ്രിസിപ്പളിന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തി ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ജോസഫ് സാജനെതിരെ ഇപ്പൊൾ വ്യാജ പരാതി നൽകിയിരിക്കുന്നത്. ഐ ഡി കാർഡ്, ലഹരി മാഫിയ വിവാദങ്ങളിൽ പെട്ടിരിക്കുന്ന യൂത്ത് കോൺഗ്രസിന് രക്ഷപ്പെടാൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള വ്യക്തികളെ വ്യാജ കേസിൽ കുടുക്കി വാർത്തകൾ സൃഷ്ടിക്കുകയാണ്.
വ്യാജ പരാതികാരിയായ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ വൂണ്ട് സെർട്ടിഫിക്കറ്റിൽ എഴുതിയിരിക്കുന്നത് പരാതിക്കാരിയായ പെൺകുട്ടിക്ക് യാതൊരു കുഴപ്പവുമില്ല എന്നാണ്. ഒ പി ടിക്കറ്റിൽ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തത് പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണെന്നാണ് ഡോക്ടർ എഴുതിയിരിക്കുന്നത്. പെൺകുട്ടി പറയുന്നതുപോലെ ഒരു പരിക്ക് പരാതികാരിയായ പെൺകുട്ടിയ്ക്ക് ഇല്ല എന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായിരിക്കുകയാണ്. പെൺകുട്ടി പൊലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞിരിക്കുന്നത് 1 മണിക്കാണ് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് എന്നാൽ പത്തനംതിട്ട ജനൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് വേണ്ടി പറഞ്ഞത് അക്രമം നടന്നത് 2:45 നാണ് എന്നാണ്. പെൺകുട്ടി 2:35 ന് കോളേജിൽനിന്ന് യാതൊരു കുഴപ്പവും ഇല്ലാതെ പോകുന്ന സിസിടിവി ദൃശ്യം അടക്കം പുറത്തുവന്നിട്ടുണ്ട്. ഡിസംബർ 24 ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് ഹവർ ചർച്ചയിൽ ഈ പെൺകുട്ടി യാതൊരു കുഴപ്പവുമില്ലാതെ വന്നിരുന്നു മൂക്കിന്റെ പാലം ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് സാജൻ ഇടിച്ചു തകർത്തു എന്ന് കള്ളം പറയുന്നതും. ആ ചർച്ച മുൻപോട്ട് നയിക്കുന്ന അവതാരകന് പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് തല ഉയർത്തി നോക്കിയാൽ പെൺകുട്ടിക്കും പെൺകുട്ടിയുടെ മൂക്കിന്റെ പാലത്തിനും യാതൊരു കുഴപ്പവുമില്ല എന്ന് ബോധ്യപ്പെടും എന്നിരിക്കെ ഈ ചാനലിലെ അവതാരകൻ പരാതികാരിയായ പെൺകുട്ടി പറയുന്ന കള്ളങ്ങൾ യാതൊരു കൂസലും ഇല്ലാതെ ഏറ്റുപിടിക്കുന്നത് ഏഷ്യാനെറ്റിന്റെ ഈ വ്യാജവാർത്ത നിർമ്മിക്കുന്നതിലെ പങ്ക് വ്യക്തമാക്കുന്നതാണ്. ഇതിന്റെ പുറകിൽ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരെ വ്യാജ വാർത്തകൾ നൽകി തകർക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമത്തിന്റെ ഭാഗമാണ്.
Also Read: ഗവർണർക്കെതിരെ കൊല്ലത്ത് എസ്എഫ്ഐ വിചാരണ സദസ് സംഘടിപ്പിച്ചു
പരാതികാരിയായ പെൺകുട്ടി ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്ന് പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നുണ്ട്. പൊലിസ് കൃത്യമായി അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here