എകെ ബാലന്റെയും ഇപി ജയരാജന്റെയും പേരിൽ പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡുകൾ വ്യാജം, ചാനൽ തന്നെയാണ് ഫാക്ട് ചെക്കിങ്ങിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇ പി ജയരാജൻ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെ അനുകൂലിച്ചെന്നും, കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് എകെ ബാലൻ രംഗത്തെത്തിയെന്നും പറഞ്ഞുകൊണ്ടുള്ള രണ്ട് കാർഡുകൾ ഏഷ്യാനെറ്റ് ന്യൂസിന്റെതായി പുറത്തുവന്നിരുന്നു.
എന്നാൽ നേതാക്കൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നത് വ്യക്തമാണെന്നിരിക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് കാർഡുകൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയത്. ഫാക്ട് ചെക്കിങ്ങിൽ ഈ വാർത്ത ചാനലിന്റെ പേരിൽ മറ്റാരോ നിർമിച്ചതാണ് എന്നാണ് ചാനൽ വ്യക്തമാക്കുന്നത്. മുൻപ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെയും, സിപിഎം നേതാവ് കെ കെ ലതികക്കെതിരെയും ഇത്തരത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ കാർഡുകൾ വന്നിട്ടുണ്ട്. ചാനൽ പ്രസിദ്ധീകരിച്ച കാർഡുകൾ മോഡിഫൈ ചെയ്താണ് വ്യാജ കാർഡുകൾ ഇറങ്ങിയിരിക്കുന്നത്.
അതേസമയം, നിരന്തരമായി ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തിട്ടും സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനോ ഇത്തരം പ്രവർത്തികളെ തടയാനോ ചാനൽ ഇതുവരേക്കും ശ്രമിച്ചിട്ടില്ല. ഇപിയെ കുറിച്ചുള്ള വ്യാജ വാർത്ത ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാനുന്നുണ്ട്. എന്നിട്ടും ചാനലിന്റെ ഭാഗത്ത് നിന്ന് പ്രതികാനവും തിരുത്തും വരൻ സമയം എടുത്തു എന്നത് വലിയ രീതിയിൽ വിമർശനം ഉയരാൻ കരണമാകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here