നവകേരള ബസിനെതിരെ വ്യാജ വാര്‍ത്തകള്‍; വാതില്‍ തകര്‍ന്നതായി പ്രചാരണം, യാഥാര്‍ത്ഥ്യം ഇങ്ങനെ!

നവകേരള ബസ് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ വന്‍ ബുക്കിംഗുമായി ഹിറ്റായതോടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍.ആദ്യ യാത്രയില്‍ വാതില്‍ തകര്‍ന്നു;കെട്ടിവെച്ച് യാത്ര തുടര്‍ന്നു എന്ന വിധത്തിലാണ് ബസിനെ പിന്തുടരുന്ന മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.എന്നാല്‍ സംഭവിച്ചത് എന്താണെന്ന അന്വേഷണം പോലും നടത്താതെയായിരുന്നു ഈ വാര്‍ത്തകള്‍.

ALSO READ: കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം

മെക്കാനിക്കല്‍ തകരാറുകള്‍ ഒന്നും വാതിലിനുണ്ടായിരുന്നില്ല.യാത്രക്കാരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ബസിലെ സജ്ജീകരണങ്ങള്‍.ഇതിനായി അടിയന്തര ഘട്ടങ്ങളില്‍ വാതില്‍ പ്രവര്‍ത്തിപ്പിക്കേണ്ട സ്വിച്ചില്‍ ഒരു യാത്രക്കാരന്‍ അബദ്ധത്തില്‍ അമര്‍ത്തിയതോടെ മാന്വല്‍ മോഡിലേക്ക് വാതില്‍ മാറി.ഇത് റിസെറ്റ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിചയക്കുറവുള്ളതിനാല്‍ സാധിച്ചില്ല.ബത്തേരിയില്‍ എത്തിയയുടന്‍ ഡോറിന്റെ ഇംപള്‍സ് വാല്‍വ് റീസെറ്റ് ചെയ്തതോടെ ഈ പ്രശ്‌നം പരിഹരിച്ചു,ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News