മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതം. വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ജമാഅത്തെ ഇസ്ലാമി അമീര്‍ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ്.
ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയത് ന്യായീകരിക്കാനാണ് വ്യാജ പ്രചാരണം. ജമാഅത്തെ ഇസ്ലാമിയുടെ തീവ്ര വര്‍ഗീയ നിലപാടിനെ എക്കാലത്തും എതിര്‍ത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉപതെരഞ്ഞെടുപ്പിലും വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. എന്നാല്‍ യുഡിഎഫ് ഇത്തവണയും എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകൂടി. വര്‍ഗീയ സംഘടനകളും ആയുള്ള കൂട്ടുകെട്ടിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ മുഹമ്മദ് അസീസിനെ അങ്ങോട്ട് ചെന്ന് കണ്ട് ചര്‍ച്ച നടത്തിയെന്ന വ്യാജ പ്രചാരണം.
2017 ല്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ചില പരാതികള്‍ അറിയിക്കാന്‍ ഓഫീസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടതിന്റെ ചിത്രങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നതും ആണ്.
രാഷ്ട്രീയപാര്‍ട്ടി നേതാക്കളും , മറ്റ് സംഘടനാ നേതാക്കളും സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുറിയാണ് ചിത്രത്തിന്റെ ബാഗ്രൗണ്ടില്‍ ഉള്ളത്. ഇക്കാര്യം ഉറപ്പുണ്ടായിട്ടും തുടര്‍ച്ചയായി ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്നത്.
ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ യുഡിഎഫ് കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവും, മറ്റു നേതാക്കളും പരസ്യമായി തന്നെ സ്വീകരിക്കുന്നത്. ഇതിനെ ന്യായീകരിക്കാനാണ് ഇപ്പോഴത്തെ വ്യാജ പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here