വ്യാജവാര്‍ത്ത ചിത്രീകരണം, ഏഷ്യാനെറ്റ് ന്യൂസിന് നോട്ടീസ്

പെണ്‍കുട്ടിയെ മയക്കുമരുന്ന് ക്യാരിയറായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന് നോട്ടീസ്. സംപ്രേഷണം ചെയ്ത വാര്‍ത്ത പരമ്പരയുടെ വീഡിയൊ ക്ലിപ്പുങ്ങുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. വടകര ഡിവൈഎസ്പി യാണ് നോട്ടിസ് നല്‍കിയത്

ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ്, ചിത്രീകരിച്ച ക്യാമറമാന്‍, ഹെഡ് ഓഫീസ് അധികൃതര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ക്ക് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വീഡിയൊ ഹാജരാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് വിവരം. പ്രായപൂര്‍ത്തകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിര്‍മ്മിച്ച കേസില്‍ അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് മറ്റൊരു കേസില്‍ നോട്ടിസ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News