നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായി വിജയൻ ആശംസകൾ നേർന്നിട്ടില്ലെന്ന് വ്യകതമാക്കി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജമാണെന്നും ചാനൽ വ്യക്തമാക്കി. ചാനൽ തന്നെയാണ് ഫാക്ട് ചെക്കിങ്ങിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Also read:തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം; കേരളത്തിൽ ഇന്നും മഴ കനക്കും
അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇ പി ജയരാജൻ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെ അനുകൂലിച്ചെന്നും, കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് എകെ ബാലൻ രംഗത്തെത്തിയെന്നും പറഞ്ഞുകൊണ്ടുള്ള രണ്ട് കാർഡുകൾ ഏഷ്യാനെറ്റ് ന്യൂസിന്റെതായി പുറത്തുവന്നിരുന്നു.
Also read:നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി; സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം
എന്നാൽ നേതാക്കൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നത് വ്യക്തമാണെന്നിരിക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് കാർഡുകൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയത്. ഫാക്ട് ചെക്കിങ്ങിൽ ഈ വാർത്ത ചാനലിന്റെ പേരിൽ മറ്റാരോ നിർമിച്ചതാണ് എന്നാണ് ചാനൽ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here