വ്യാജവാർത്തയുണ്ടാക്കി അധിക്ഷേപിച്ചുവെന്ന കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറി ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.എഫ് ഐ ആർ സ്റ്റേ ചെയ്യണമെന്നാണ് ഷാജൻ സ്കറിയയുടെ ആവശ്യം.ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ഷാജൻ സ്കറിയയുടെ അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസമല്ലെന്ന് നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.
Also read: ഹെൽമെറ്റ് വെച്ചവരെ വഴിയിൽ തടഞ്ഞ് എംവിഡി; സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ നാട്ടുകാർ
പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി. ശ്രീനിജിന്‍റെ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എയുടെ പരാതിയിൽ
Also Read: പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടു, പൊലീസുകാരെ മർദിച്ചു, ഇരുപതുകാരി അറസ്റ്റിൽ
വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here