ജന്മഭൂമി പത്രത്തിലെ വ്യാജ വാർത്ത പിൻവലിക്കണം; ഡിആർഇയു

Fake news

വയനാട് ദുരന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വീട് സ്പോൺസർ ചെയ്യാൻ ദക്ഷിൺ റെയിൽവേ എംപ്ലോയിസ് യൂണിയൻ (DREU / CITU ) സമാഹരിച്ച തുകയുടെ പേരിൽ ആലപ്പുഴയിൽ നിന്നും ജന്മഭൂമി നൽകിയ വ്യാജവാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിൺ റെയിൽവേ എംപ്ലോയിസ് യൂണിയൻ.

14,62,327 രൂപയാണ് റെയിൽവേ ജീവനക്കാരിൽ നിന്നും ഡിആർഇയു സമാഹരിച്ചു FD ആയി നിക്ഷേപിച്ചിട്ടുള്ളത്. വീട് സ്പോൺസർ ചെയ്യാൻ ഉള്ള തീരുമാനം അറിയിച്ച് ശ്രീമതി.ഗീത എ IAS ലാൻഡ് റവന്യു കമ്മിഷണർ & ലാൻഡ് ബോർഡ്‌ സെക്രട്ടറിക്ക്‌ കത്ത് നൽകിയിട്ടുണ്ട്.( copy attached ) പുനരധിവാസ പദ്ധതിയുടെ തീരുമാനവും വീടിനു ചെലവാകുന്ന സംഖ്യയും യഥാസമയംഅറിയിക്കാം എന്നാണ് സർക്കാർ നൽകിയ വിവരം.

Also Read: കേരളത്തിന് എയിംസ് വേണം; രാജ്യസഭയില്‍ ആവശ്യമുന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പുനരധിവാസ പദ്ധതി പ്രകാരം എത്രകൂടുതലായാലും ഒരു വീടിനുള്ള പണം നൽകുമെന്നാണ് ഡിആർഇയു അറിയിച്ചിട്ടുള്ളത്. പിരിഞ്ഞു കിട്ടിയ തുകയുടെ ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റു വിവരങ്ങളും റെയിൽവേ ജീവനക്കാർക്കിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

Also Read: പെട്ടി വിവാദം; സിപിഐഎം പറഞ്ഞ വാദങ്ങളിൽ തെറ്റില്ല: ഇ എൻ സുരേഷ്ബാബു

റെയിൽവേ ജീവനക്കാരുടെ ട്രേഡ് യൂണിയൻ ഹിത പരിശോധനയുടെ തലേ ദിവസം തന്നെ ഇത്തരം ഒരു വ്യാജ വാർത്ത നൽകിയത്
പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും റെയിൽവേ ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് , ഡിആർഇയു ഈ ഹിതപരിശോധനയിൽ പ്രതീക്ഷിക്കുന്ന തിളക്കമാർന വിജയത്തിന് മങ്ങലേല്പിക്കാനും ഇടയാക്കുന്നതാണ്.

ആകയാൽ വ്യാജ വാർത്ത നൽകിയ ജന്മഭൂമി പത്രം ഈ വാർത്ത പിൻവലിക്കാനും തിരുത്ത് നൽകാനും തയ്യാറാകണം എന്ന് ഡിആർഇയു ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News